നീരോല്‍പ്പലം-NEEROLPALAM

Neerolpalam

ചരിത്രം

നീരോല്‍പ്പലവും ചുറ്റുഭാഗങ്ങളും പഴയ കാലത്ത് 'കൊയപ്പ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.അടുത്തുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒലിച്ച് തൊട്ടടുത്ത പുഞ്ചപ്പാടത്തേക്ക് പോകുന്ന വെള്ളച്ചാലുണ്ടായിരുന്ന കൊച്ചു കവലയായിരുന്നതു കൊണ്ടായിരിക്കാം നീരൊഴുകുന്ന എന്ന അര്‍ത്ഥത്തില്‍ 'നീരൊലിപ്പ്' എന്ന് പഴമക്കാര്‍ പ്രയോഗിച്ചു വന്നത് 'നീരോല്‍പ്' എന്ന് വായ്ത്താരിയിലും നീരോല്‍പ്പലം എന്ന് രേഖകളിലും ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ ചിലരെങ്കിലും 'നീരോല്‍പാലം' എന്നും പ്രയോഗിച്ചു വരുന്നു.


ള്‍ഫിന്‍റെ കടന്നുകയറ്റത്തിന്ന് മുന്‍പ് കൃഷി, കച്ചവടം, തുടങ്ങിയവയായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. അപൂര്‍വം ചിലര്‍ അയല്‍ സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി പോയിരുന്നു. മലേഷ്യ പോലുള്ള വിദേശ രാജ്യങ്ങളില്‍ കുടിയേറിയവരും ഇല്ലാതില്ല.


വിശാലമായ പാടശേഖരങ്ങളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തിന്‍റെ മൂന്നു ഭാഗങ്ങളും വയലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. പടിഞ്ഞാര്‍ ഭാഗം പുഞ്ച കൃഷി ചെയ്യുന്ന പുഞ്ചപ്പാടമാണ്‌, എന്നാല്‍ ഇതിന്‍റെ വലിയൊരു ഭാഗം ഇപ്പോള്‍ മണ്ണിട്ടു നികത്തപ്പെട്ടിരിക്കുന്നു.


കാര്‍ഷികോല്‍പ്പന്നങ്ങള്‍വിറ്റഴിച്ചിരുന്നത്പ്രധാനമായും ത്തൊട്ടടുത്ത പ്രദേശമായ ചേളാരിയില്‍ വെച്ച് നട്ക്കുന്ന ആഴ്ച ച്ചന്തയിലായിരുന്നു. കാലിച്ചന്തക്ക് പേരുകേട്ട ചേളാരിച്ചന്ത ഇപ്പോഴും എല്ലാ ചൊവ്വാഴ്ചയും മുടങ്ങാതെ നടന്നു വരുന്നു. ഉപ്പു തൊട്ട് കര്‍പൂരം വരെ യുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കുന്നു.


ച്ചവടം പ്രധാനമായും കൊപ്ര, അടക്ക തുട്ങ്ങിയ മലഞ്ചരക്കുകളിലായിരുന്നു. ഇവ ശേഖരിച്ച് കാളവണ്ടി മുഖേനയും മറ്റും കോഴിക്കോട്ടെത്തിച്ചായിരുന്നു വില്‍പന നടത്തിയിരുന്നത്. ഇങ്ങനെ കോഴിക്കോട്ടേക്കും മറ്റും ചരക്കുകള്‍ എത്തിച്ചു കൊടിത്തുരുന്ന വണ്ടിക്കാരും ഇവിടെ ഉണ്ടായിരുന്നു.


നാഷണല്‍ ഹൈവെ 17ല്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റിക്കടുത്ത കോഹിനൂറില്‍ നിന്ന് എയര്‍ പോര്‍ട് റോഡിലൂടെ ഒന്നര കി.മി സഞ്ചരിച്ചാ‍ല്‍ എത്തിച്ചേരുന്ന 'ദേവതിയാ‍ല്‍' എന്ന സ്ഥലത്തു നിന്ന് തെക്കോട്ട് ഒന്നര കി.മി സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം. ഇവിടെ നിന്ന് ഫറോക്, പരപ്പനങ്ങാടി എന്നീ റെയില്‍വെ സ്റ്റേഷനുകളിലേക്ക് 10 കി.മീറ്ററും കരിപ്പൂര്‍ എയര്‍പോര്‍ടിലേക്ക് 6 കി.മീറ്ററും ദൂരമുണ്ട്.


കിഴക്കുഭാഗത്തുള്ള പറമ്പില്‍പീടിക,വടക്കു ഭാഗത്തുള്ള ദേവതിയാല്‍, തെക്കുപടിഞ്ഞാറുള്ള പടിക്കല്‍, പടിഞ്ഞാറുള്ള ചേളാരി, പാണമ്പ്ര തുടങ്ങിയവയാണ്‌ അയല്‍ ഗ്രാമങ്ങള്‍.


മുസ്ലിംകളും ഹിന്ദുക്കളുമാണ്‌ പ്രധാന മതവിഭാഗങ്ങള്‍‍‌. എല്ലാ ജനവിഭാഗങ്ങളും പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയുമാണ്‌ ഇവിടെ ജീവിക്കുന്നത്. ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ടികളും മതസംഘടനകളും സാംസ്കാരിക സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

powered by Doodlekit™ Free Website Maker